Posts

Showing posts from November, 2022

ഒരു കലോത്സവദിനത്തിലൂടെ

 തികച്ചും യാദൃശ്ചികമായാണ് ഇന്ന് ഞാൻ സ്കൂൾ കലോത്സവവേദിയിൽ എത്തിയത്. കോളേജിൽ ക്ലാസ്സ്‌ ഇല്ലായിരുന്നതിനാൽ, അനുജത്തിയെ കലോത്സവത്തിന് പങ്കെടുപ്പിക്കാൻ ഞാനും പോയി... കുട്ടികൾ നിറഞ്ഞിരിക്കുന്ന വലിയ സദസ്സിനിടയിലേക്ക് അവളുടെ കൈ മുറുകെപ്പിടിച്ചു നടന്നു,മത്സര വേദി കണ്ടെത്തി ഒരു സീറ്റിൽ സ്ഥാനം പിടിച്ചു. വേദിയിൽ അപ്പോൾ ലോവർപ്രൈമറി വിഭാഗം,ഭരതനാട്യം അരങ്ങേറുകയായിരുന്നു. കുഞ്ഞു കുട്ടികൾ തിളങ്ങുന്ന ആടയാഭരണങ്ങളോടെ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നു, വേദിയുടെ ഒരു ആ വശത്തായി അവരുടെ അമ്മമാരും പ്രാർത്ഥനയോടെ ഓരോ ചുവടിനും താളവും പിടിച്ചങ്ങനെ നിൽക്കുന്നു,രണ്ടുമൂന്നുപേർ സ്റ്റേജിനു മുന്നിലിരുന്ന് നൃത്തത്തെ വിലയിരുത്തുന്നുമുണ്ട്. കുറച്ചുകുട്ടികൾ ചുവടുമറന്നുപോയി സ്റ്റേജിൽ നിന്നും നിറക്കണ്ണുകളോടെ ഇറങ്ങി വരുന്നു, അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ഗുരുക്കന്മാർ... ഇതെല്ലാം മത്സരവേദിയുടെ സ്ഥിരം കാഴ്ചകളിലുൾപ്പെടുന്നു. ഏകാഭിനയം ഉച്ച കഴിഞ്ഞേയുള്ളൂ എന്നറിഞ്ഞ് ഉച്ചയൂണ് കഴിഞ്ഞ് അതേ ഇരിപ്പിടത്തിൽ വീണ്ടും ഇരുന്നു, അവിചാരിതമായാണ് വളരെ പരിചിതമായ ആ കണ്ണുകൾ എന്നെ ലക്ഷ്യമാക്കി ആൾക്കൂട്ടത്തിനിടയിൽ നിന്നും കടന്നു വന്നത്,ഓർത്തെടുക്കാൻ...